
തിരുവനന്തപുരം: കെ.എ.പി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് മാറി. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രയ്‌ക്ക് സംസ്ഥാന സർവീസ് വിടാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. ഇതേത്തുടർന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്റെ വിടുതൽ ഉത്തരവും പുറത്തിറക്കി. രണ്ട് ദിവസത്തിനുള്ളിൽ കർണാടക കേഡറിൽ യതീഷ് ചന്ദ്ര ചുമതലയേൽക്കും.