
കൊല്ലം: റിട്ട. സംസ്ഥാന ആയുർവേദ ഡ്രഗ്സ് കൺട്രോളർ കിളികൊല്ലൂർ കൊപ്പാറയിൽ ജെ. ശ്യാം (72) നിര്യാതനായി. ശ്രീനാരായണ സാംസ്കാരിക സമിതി, എസ്.എൻ പബ്ലിക് സ്കൂൾ, ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി, പുത്തൂർ ആയുർവേദ കോളേജ് എന്നീ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: ശാന്തിരാധ (റിട്ട. പ്രൊഫ. കെമിസ്ട്രി, എസ്.എൻ. വിമൺസ്, കൊല്ലം). മകൾ: ഡോ. രാധിക (ആയുർവേദ കോളേജ്, പുത്തൂർ). മരുമകൻ: ഡോ. വിപിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.