
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷകൾ നടക്കാനിരിക്കെ കൊവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് സാനിറ്റൈസർ ബൂത്തുകൾ സജ്ജീകരിച്ചത്. സെൻസർ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീനാണ് സ്‌കൂൾ പ്രോഗ്രാം ഓഫീസർമാർ വാങ്ങി വോളന്റിയർമാരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഇലക്ട്രോണിക്സ് തൊഴിൽ വിഷയങ്ങളുളള സ്‌കൂളുകളിൽ വിദ്യാർത്ഥികൾ സ്വയം മെഷീൻ നിർമ്മിച്ചാണ് സാനിറ്റൈസർ ബൂത്ത് സ്ഥാപിച്ചത്.