death

വടകര: റിട്ട. ആർ.എം.എസ് ജീവനക്കാരൻ മണിയൂർ മതുവന രാമത്ത് മീത്തൽ നാരായണൻ അടിയോടി (72) നിര്യാതനായി.

കഴിഞ്ഞ ദിവസം മണിയൂർ - മുതുവന ഭാഗത്ത് പേപ്പട്ടിയുടെ അക്രമണത്തിൽ ഇദ്ദേഹത്തിനു സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായി. ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയവെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

ഭാര്യ : മീനാക്ഷി അമ്മ. മക്കൾ: അനിൽ, സുനിൽ, റീന. മരുമക്കൾ: സന്തോഷ് (കൊയിലാണ്ടി കോതമംഗലം) ധന്യ (പതിയാരക്കര), ധന്യ (ആയഞ്ചേരി). സഹോദരൻ: ശങ്കരൻ അടിയോടി.