
തിരുവനന്തപുരം : തിരുനല്ലൂർ വിചാരവേദിയുടെ അഞ്ചാമത് കവിതാ പുരസ്കാരം കെ. ജയകുമാറിന്റെ 'നില്പു മരങ്ങൾ" എന്ന സമാഹാരത്തിന് ലഭിച്ചു. 10001 രൂപയും മൊമോന്റോയും പ്രശസ്തിപത്രവുമാണ് അവാർഡ്.
നവാഗത എഴുത്തുകാർക്കുള്ള അവാർഡിന് ദിവാകരൻ വിഷ്ണു മംഗലത്തിന്റെ 'ഉറവിടം" എന്ന കൃതി അർഹമായി. 5001 രൂപയും പ്രശസ്തി പത്രവും മെമോന്റോയുമാണ് പുരസ്കാരം. 13ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ ചേരുന്ന സമ്മേളനത്തിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എ അവാർഡ് സമ്മാനിക്കും.