inauguration

ചിറയിൻകീഴ്: മിൽകോ ഡയറി കിടാരി പാർക്കിൽ പുതുതായി ആരംഭിച്ച ജൈവവള യൂണിറ്റിന്റെ സ്വിച്ചോൺ കർമ്മവും വിവിധ ജൈവവളങ്ങളുടെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം മുഖ്യപ്രഭാഷണം നടത്തി.ജൈവവളങ്ങളുടെ ആദ്യവിൽപന ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീലയ്ക്ക് കൈമാറി നിർവഹിച്ചു.മിൽകോ അഗ്രോ ഡിവിഷൻ കൺസൾട്ടന്റ് ഡോ കമലാസനൻപിള്ള റിപ്പോർട്ട് അവതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, വി.ലൈജു, താജുന്നിസ,മനോന്മണി,ചന്ദ്രബാബു,പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ആർ.പ്രകാശ്, എൻ.ബിഷ്ണു,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, പഞ്ചായത്തംഗങ്ങളായ ഉദയ,യമുന,ഷീജ,മിനിദാസ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രൻ, ജില്ലാ ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജയ് കുമാർ,ബ്ലോക്ക് ക്ഷീരവികസാന ഓഫീസർ വിമലാമ്മാൾ,ആർ.അനിൽകുമാർ, കെ ജി ദിനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മിൽകോ ചെയർമാൻ പഞ്ചമം സുരേഷ് സ്വാഗതവും സെക്രട്ടറി മനേഷ് നന്ദിയും പറഞ്ഞു.