welfare-pension

എല്ലാ ക്ഷേമപെൻഷനും വർദ്ധിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് വഴി നൽകിവരുന്ന കലാകാര പെൻഷനും വർദ്ധിപ്പിച്ചു. പക്ഷേ കീമോ അടക്കം ലക്ഷങ്ങൾ മുടക്കി തുടർ ചികിത്സ നടത്തുന്ന കാൻസർ രോഗികൾക്ക് നൽകിവരുന്ന 1000 രൂപ ഒരു പൈസാ പോലും വർദ്ധിപ്പിച്ചിട്ടില്ല. (മനഃപൂർവമാണെന്നു വിശ്വസിക്കുന്നില്ല, വിട്ടുപോയതായിരിക്കാം).

കാൻസർ രോഗികളെ അനുഭാവപൂർവം പരിഗണിക്കാൻ ശ്രദ്ധയിൽപ്പടുത്തുന്നു.

ഈ പെൻഷനിൽ ഒരു തട്ടിപ്പും ഇല്ല. ബന്ധപ്പെട്ട ഡോക്ടറുടെ ചികിത്സാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, വില്ലേജ് അധികാരികളുടെ അന്വേഷണത്തിലും ആണ് ഈ പെൻഷൻ അനുവദിക്കുന്നത് ! കാൻസറിന്റെ അപ്രതീക്ഷിതമായ പ്രഹരത്തിൽ കാലിടറിപ്പോയവരാണ് ഈ നിർദ്ധനരോഗികൾ. അവരെ മറന്നു പോകരുത്.

മണ്ണടി പുഷ്‌‌പാകരൻ

(മുൻ കടമ്പനാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ)