mla-udghadanam-cheyyunnu-

കല്ലമ്പലം:കടുവയിൽ മൈത്രി റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഭൂമിദാന കൈമാറ്റവും പ്രതിഭകളെ ആദരിക്കലും കടുവയിൽ ക്ഷീര വികസന ഹാളിൽ നടന്നു. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മൈത്രി പ്രസിഡന്റ് നാസർ പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു.മൈത്രി സെക്രട്ടറി അനീഷ് സ്വാഗതവും മൈത്രി വൈസ് പ്രസിഡന്റ് പ്രസന്നൻ നന്ദിയും പറഞ്ഞു. മൈത്രിയുടെ ആസ്ഥാന മന്ദിരത്തിന് വേണ്ടി ഉപദേശക സമിതി അംഗം എം. ഐ. ഷറഫുദ്ദീൻ നൽകിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ രേഖകൾ എം.എൽ.എ മൈത്രിക്ക് വേണ്ടി ഏറ്റുവാങ്ങി.ഷറഫുദ്ദീനെ എം.എൽ.എ പൊന്നാട അണിയിക്കുകയും മൈത്രിയുടെ ഉപഹാരം കൈമാറുകയും ചെയ്തു.മൈത്രി കുടുംബാംഗങ്ങളായ ഡോ. ഷഹനാസ് അൻസാരി ഉൾപ്പെടെയുള്ളവർക്ക് ഉപഹാരം നൽകുകയും കഴിഞ്ഞ 10വർഷത്തെ ജനകീയ സേവനത്തിനുള്ള അംഗീകാരത്തിന് മൈത്രി രക്ഷധികാരി കൊച്ചനിയനെ പൊന്നാട അണിയിക്കുകയും മൈത്രിയുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു.തുടർന്ന് നടന്ന ചടങ്ങിൽ വാർഡ്‌ മെമ്പർ കൂടിയായ കൊച്ചനിയനെ മൈത്രിയുടെ പ്രസിഡന്റ് നാസർ പള്ളിപ്പുറം പൊന്നാട അണിയിച്ച് ആദരിച്ചു.