1

നെയ്യാറ്റിൻകര: കഞ്ചാവ് ചെടി വളർത്തിയ കേസിൽ പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടങ്ങാവിള തോപ്പുവിള പുത്തൻ വീട്ടിൽ നന്ദുവാണ് റിമാൻഡിലായത്. തിങ്കളാഴ്ചയാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്ന് ഒരു കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കഞ്ചാവ് ചെടിയുൾപ്പെടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ജയശേഖർ, ഷാജു, സനൽകുമാർ, പ്രേമചന്ദ്രൻ നായർ സിവിൽ എക്സൈസ് ഓഫീസർ നൂജു ഡ്രൈവർ സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.