adoor

കിളിമാനൂർ: കാരേറ്റ് പ്രോ-കെയർ ഹോസ്പിറ്റലിന്റെ നവീകരിച്ച ഓർത്തോ പീഡിക് സ്പെഷ്യാലിറ്റി തീയറ്ററിന്റെ ഉദ്ഘാടനവും നിർദ്ധനരായ രോഗികൾക്കുളള ചികിത്സാ ഉപകരണവിതരണവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പ്രോകെയർ ഹോസ്പിറ്റൽ ഡയറക്ടർ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. പുളിമാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ, മെമ്പർമാരായ ബാലചന്ദ്രൻ, രവീന്ദ്ര ഗോപാൽ, ലിസി, സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ് പി. നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജിനീഷ് രാജ്, ഡോ. വിവേക് ലാൽ, ഡോ. രാജീവ്, ഡോ. പ്രിയ, ഹോസ്പിറ്റൽ മനേജർ അനസ്.എം. മുഹമ്മദ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.