
ഷാരൂഖ് ഖാനും ആലിയഭട്ടും നിർമ്മിക്കുന്ന ഡാർലിംഗ്സ് എന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ എത്തുന്നു.ആലിയഭട്ടും വിജയ് വർമ്മയുമാണ് നായികാ നായകന്മാർ. ഷെഫാലിഷായാണ് മറ്റൊരു താരം. ഷാരൂഖ് ഖാന്റെ നിർമ്മാണകമ്പനിയായ റെഡ് ചില്ലീസിനൊപ്പം ആലിയഭട്ടിന്റെ എറ്റേണൽ സൺഷൈൻ പിക്ചേഴ്സും ചേർന്നാണ് ഡാർലിംഗ്സ് നിർമിക്കുന്നത്. സ്‌ത്രീ കേന്ദ്രീകൃത സിനിമയിൽ വിജയ് വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലാണ് ആലിയഭട്ട് എത്തുക. ജസ്‌മുത് കെ. റീൻ ആണ് സംവിധാനം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക് ഡിനുശേഷം റോഷൻ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്.പൃഥ്വിരാജിനൊപ്പം കുരുതി, സിബി മലയിൽ ചിത്രം കൊത്ത്, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്നീ സിനിമകൾ പൂർത്തിയാക്കിയാണ് റോഷൻ മാത്യു ഡാർലിംഗ്സിന്റെ ഭാഗമാകുക. പാർവതി തിരുവോത്തിനൊപ്പം അഭിനയിച്ച വർത്തമാനം മാർച്ച് 12ന് റിലീസ് ചെയ്യും.
.