
കടയ്ക്കാവൂർ: കടയ്ക്കാവൂർ ദേവർനട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന് സ്വാമിബോധിതീർത്ഥ തറക്കല്ലിട്ടു. പഴക്കം ചെന്നതും അശാസ്ത്രീയമായി സ്ഥാപിച്ചിരുന്നതുമായ ഗുരുദേവ പ്രതിമ മാറ്റി ഗുരുദേവഭക്തരുടെ സഹായത്തോടെ പുതിയ ഗുരുദേവ മന്ദിരം നിർമ്മിക്കുന്നത്. സജു പെരുങ്ങേറ്റ്, ജയചന്ദ്രബാബു, ഭാസി, ബിനു, രമേശൻ, ഷിബുകടക്കാവൂർ, ശശി, സുദേവൻ എന്നിവർ നേതൃത്വം നൽകി.