
മുടപുരം:മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം പണി പൂർത്തിയായ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കണ്ടുകൃഷി-മണലിൽ റോഡ് ( 12 ലക്ഷം ), വട്ടവിള-ശിവ കൃഷ്ണപുരം സദ്യാലയ റോഡ് എന്നിവയുടെ ഉദ്ഘാടനം ഡെപൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിതാ സന്തോഷ്,വാർഡ് മെമ്പർ പി.പവനചന്ദ്രൻ,ചന്ദ്രമോഹൻ,ദർശൻ,പ്രമീള,ദിലീപ്,രസു,ചന്ദ്രൻ ഹരിദാസൻ,പുഷ്പദേവൻ,അൻവർഷ,മധു, സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.