
നെടുമങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവും നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ബാങ്ക് ജംഗ്ഷന് സമീപം തപസ്യയിൽ അഡ്വ.എൻ.കൃഷ്ണൻ നായർ (86) നിര്യാതനായി. നെടുമങ്ങാട് ഉപഭോക്തൃ കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, പരേതനായ ദിലീപ്കുമാർ, ബീന. മരുമക്കൾ; പരേതനായ ഡോ.സുധാകരൻ നായർ, ഗീത, ജീജ.