scole

തിരുവനന്തപുരം: ഡിജിറ്റൽ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ കേരളയിൽ പാഠഭാഗങ്ങൾ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നവർക്കാണ് വീഡിയോ ക്ലാസുകൾ തുടങ്ങിയത്. സ്‌കോൾ കേരളയുടെ യൂട്യൂബ് ചാനലിലും, ഫെസ്‌ബുക്ക് പേജിലും ക്ലാസുകൾ ലഭിക്കും.
എസ്.ഐ.ഇ.ടിയുടെ സഹകരണത്തോടെ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സേഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നി വിഷയങ്ങളിലെ വീഡിയോ ക്ലാസുകളാണ് ആരംഭിച്ചത്. അക്കാഡമിക് ഉള്ളടക്കത്തിനൊപ്പം മോട്ടിവേഷൻ വിഡിയോകളും ഉടൻ തയ്യാറാകുമെന്ന് സ്‌കോൾ അധികൃതർ അറിയിച്ചു.