covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2938 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2657 പേർ സമ്പർക്കരോഗികളാണ്. 209 പേരുടെ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. 4.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3512 പേർ രോഗമുക്തരായി. ആകെ മരണം 4226.