
തിരുവനന്തപുരം: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതിൽ കോൺഗ്രസ് പാർട്ടി എന്നും മുൻപന്തിയിലുണ്ടെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിവിള ഷീലയ്ക്ക് ഐ.എൻ.ടി.യു.സി കല്ലിയൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിങ്ങമ്മല ബിനു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി. സുബോധൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കല്ലിയൂർ വിജയൻ, ശാന്തിവിള അജി, പെരിങ്ങമ്മല ദീപു തുടങ്ങിയവർ സംസാരിച്ചു.