
കാട്ടാക്കട:ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് കാട്ടാക്കടയിൽ പൂർണ്ണം.ബി.എം.എസ് ഒഴികെയുള്ള വിവിധ ട്രേഡ് യൂണിയനുകൾ കാട്ടാക്കടയിൽ പ്രകടനം നടത്തി.രാവിലെ കാട്ടാക്കട കെ.എസ്.ആർ.ടി.സി സർവീസ് നടത്താൻ ഒരുങ്ങിയത് സമരാനുകൂലികൾ തടഞ്ഞു.സ്വകാര്യ വാഹനങ്ങൾ ഒഴികെ ഒന്നും നിരത്തിലിറങ്ങാൻ അനുവദിച്ചില്ല.കാട്ടാക്കട ജി.എസ്.റ്റി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഗുഡ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ സി.ഐ.ടിയു ജില്ലാ ജനറൽ സെക്രട്ടറി വി. എസ്.ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്തു.എസ്.വിജയകുമാർ പി.എസ്.പ്രഷീദ്,എൻ.വിജയകുമാർ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി,എം.ഫ്രാൻസിസ്,ജെ.ബിജു,നിതീഷ്,സുരേഷ് എന്നിവർ പങ്കെടുത്തു.