arrest

മലയിൻകീഴ് :വിളപ്പിൽശാല പടവൻകോട് ഷാനി നിവാസിൽ നൗഷാദിനെയും (32) മാതാവ് നൂർജഹാനെയും വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിച്ച കേസിൽ വിളപ്പിൽശാല കാരോട് പടവൻകോട് ഉസ്മാൻ മൻസിലിൽ ഉസ്മാൻഖാനെ(32) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 2ന് രാത്രിയാണ് ഉസ്മാനും സംഘവും ചേർന്ന് ആക്രമിച്ചത്.ഉസ്മാന്റെ ഇറച്ചിക്കടയിൽ ജോലിക്ക് പോകാത്തതിന്റെ വിരോധത്തിൽ നൗഷാദിനെ വീട്ടിൽ നിന്ന് വിളിച്ചറക്കി കല്ലുകൊണ്ട് മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.തടയാനെത്തിയ മാതാവിനെ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി അപമാനിച്ചായും നൂർജഹാൻ പൊലീസിന് നൽകിയ മൊഴിൽ പറയുന്നു.വിളപ്പിൽശാല എസ്.എച്ച്.ഒ.ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

(ഫോട്ടോ അടിക്കുറിപ്പ്....അറസ്റ്റിലായ ഉസ്മാൻഖാൻ(32)