vacine

ആലുവ: കൊവിഡ് വാക്‌സിൻ നൽകുന്നവരുടെ എണ്ണം നിയന്ത്രിച്ചതോടെ ആലുവ ജില്ലാ ആശുപത്രിയിലെത്തിയ പോളിംഗ് ഓഫീസർമാർ വെട്ടിലായി. ഇതേതുടർന്ന് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ഇടവേള സമയം ലഭിക്കുമോയെന്ന ആശങ്കയിലാണ് പോളിംഗ് ഓഫീസർ.

28 ദിവസമാണ് രണ്ടു കുത്തിവയ്പ്പുകൾ തമ്മിൽ വേണ്ട ഇടവേള. ആദ്യ കുത്തിവയ്പ്പ് വൈകിയാൽ രണ്ടാമത്തെ കുത്തിവയ്പ്പ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചെയ്യാനാകില്ലെന്നാണ് ആക്ഷേപം. ജീവനക്കാർ കുറവായതിനാൽ 120 പേർക്ക് മാത്രമായാണാണ് കുത്തിവയ്പ്പ് നിജപ്പെടുത്തിയിരിക്കുന്നത്. ഈ എണ്ണം വച്ച് ചെയ്താൽ ആലുവ മേഖലയിലെ എല്ലാ പോളിംഗ് ഓഫീസർമാർക്കും മാർച്ച് ഒമ്പതിന് മുമ്പ് ആദ്യ ഡോസ് കൊടുത്തു തീർക്കാനാവില്ല. ഡോസ് എടുക്കുന്നവരുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.