
കല്ലറ: വാമനപുരം ബ്ലോക്ക് മോട്ടോർ വെൽഫെയർ സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും നടന്നു. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൊസൈറ്റിയിൽ പുതുതായി സ്വർണപ്പണയ വായ്പ, നീതി സ്റ്റോർ, സി.സി ടി.വി കാമറ എന്നിവയുടെ ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡന്റ് കല്ലറ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, ഇ. ഷംസുദ്ദീൻ ആനാട് ജയൻ, എൻ. അനിൽ കുമാർ, വി.ടി. ശശികുമാർ, എം. ഗോപിനാഥൻനായർ, നജിൻഷാ, ശ്രീകല, കെ.എസ്. മനോജ്, ബി. ശിവകുമാർ എന്നിവർ പങ്കെടുത്തു.