
ബാലരാമപുരം : കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ സമ്മേളനം ബാലരാമപുരം കൃഷ്ണൻകുട്ടി നഗറിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.ബിജു സംഘടനാ റിപ്പോർട്ടും എസ്.പ്രേംലാൽ പ്രവർത്തന റിപ്പോർട്ടും കെ.ശിവരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,നേതാക്കളായ ബാലരാമപുരം കബീർ,എ.പ്രതാപചന്ദ്രൻ, വി.വിജയകുമാർ,ബി.അനിൽകുമാർ,എസ്.സുദർശനൻ,എം.എച്ച്.സാദിക്കലി,കെ.എസ്.മോഹനൻ,ജെ.എൽ സജിൻ എന്നിവർ പ്രസംഗിച്ചു.എസ്.രാധാകൃഷ്ണൻ സ്വാഗതവും എ.ജാഫർ ഖാൻ നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത വി.മോഹനൻ,സുരേഷ് കുമാർ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കെ.ശിവരാജൻ (പ്രസിഡന്റ്),എ.ശ്രീകണ്ഠൻ (സെക്രട്ടറി), എസ്.സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.