spinning

തിരുവനന്തപുരം: ജനുവരി മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകൾ പ്രവർത്തന ലാഭത്തിലെന്ന് വ്യവസായ വകുപ്പ്. കേരള സംസ്ഥാന ടെക്സറ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള നാല് സ്പിന്നിംഗ് മില്ലുകളും ഏഴ് സഹകരണ സ്പിന്നിംഗ് മില്ലുകളും സീതാറാം സ്പിന്നിംഗ് മില്ലുമാണ് ജനുവരിയിൽ പ്രവർത്തനലാഭം കൈവരിച്ചത്. ഡിസംബറിൽ എട്ട് സ്പിന്നിംഗ് മില്ലുകൾ പ്രവർത്തന ലാഭം നേടിയതിന് പിന്നാലെയാണ് ഈ നേട്ടം.

ജനുവരിയിൽ കെ.എസ്.ടി.സി 91.38 ലക്ഷം രൂപയുടെ ആകെ പ്രവർത്തനലാഭവും ചെങ്ങന്നൂർ പ്രഭുറാം മിൽ 5.7 ലക്ഷം രൂപയുടെ ലാഭവും നേടിയിരുന്നു. സീതാറാം സ്പിന്നിങ് 10.55 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം നേടി. കെ.എസ്.ടി.സിക്ക് കീഴിലുള്ള ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മിൽ ഡിസംബറിൽ 24 ലക്ഷം രൂപയുടെ പ്രവർത്തനലാഭം നേടിയിരുന്നു.

 മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ..... 96.61 ലക്ഷം

 പ്രിയദർശിനി സഹകരണ സ്പിന്നിംഗ് മിൽ...... 52.74 ലക്ഷം

 കെ.കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ....... 18.43 ലക്ഷം

മാൽകോടെക്സിൽ.. 16.47 ലക്ഷം

കണ്ണൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ.......... 7.1ലക്ഷം

 തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ..... 9.78ലക്ഷം

മലബാർ സ്പിന്നിംഗ് ആൻഡ് വീവിങ് മിൽ........ 54.65 ലക്ഷം

എടരിക്കോട് മിൽ........ 17.81 ലക്ഷം

 ഉദുമ സ്പിന്നിംഗ് മിൽ .........17.75 ലക്ഷം