kemal-pasha

തിരുവനന്തപുരം: സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുന്നത് ആലോചിക്കുമെന്ന് ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സി.പി.ഒ ഉദ്യോഗാർഥികളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്ത് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടല്ല. യു.ഡി.എഫിന് എന്നെ വേണമെങ്കിൽ മതി. പുനലൂരിൽ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതാണ്. സ്വതന്ത്ര്യനായി എന്തായാലും മത്സരിക്കില്ലെന്നും, എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താല്‍പര്യമെന്നും യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.