
അഭിനയത്തിലേക്ക് കാലെടുത്തുവച്ച അന്ന് മുതൽ തിളങ്ങിനിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങൾക്കൊപ്പം അവരേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത താരമാണ് നമിത. സമൂഹമാദ്ധ്യമങ്ങളിൽ എന്നും നിറസാന്നിധ്യമായി നിൽക്കുന്ന നമിതയ്ക്ക് ആരാധകരും നിരവധിയാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന മേക്കോവർ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. കഴിഞ്ഞദിവസം നാദിർഷായുടെ മകളുടെ വിവാഹത്തിന് താരദമ്പതികളുടെ പുത്രിയായ മീനാക്ഷിക്കൊപ്പം തിളങ്ങി നിന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ദിലീപ് മഞ്ജു താര ദമ്പതികളുടെ മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് കൂടിയാണ് നമിത. കാവ്യാമാധവൻ പറഞ്ഞുകൊടുത്ത ഒരു ടിപ്പ് സോഷ്യൽ മീഡിയയിലൂടെ താരം കുറച്ചു ദിവസം മുന്നേ പങ്കുവെച്ചിരുന്നു. ഇങ്ങനെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും താരവും സൈബർ ആക്രമണങ്ങൾക്ക് വിമർശനങ്ങൾക്കും വിധേയരാകാറുണ്ട്.എന്നാൽ അതൊന്നും ഗൗനിക്കാതെ എന്നും സിമ്പിൾ ലുക്കിൽ അധികം ആടയാഭരണങ്ങൾ ഒന്നുമില്ലാതെ പ്രത്യക്ഷപ്പെടുന്ന നമിത എന്ന താരത്തിന് ആരാധകർ കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന പുതിയ ചിത്രവും ഏറ്റവും സിമ്പിൾ ആയുള്ള രീതിയിൽ തന്നെയാണ്. സൺഗ്ലാസ് ധരിച്ച് പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ എത്തിയ താരം മികച്ച ജനപ്രീതിയാണ് ഈ ചിത്രങ്ങളിലൂടെ നേടിയെടുക്കുന്നത്.