
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2008-09 സ്‌കീമിന്റെ (ഓൾഡ് സ്‌കീം) കാലാവധി മേയിൽ നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി.
കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ നടത്തുന്ന സംസ്‌കൃതം, ജ്യോതിഷം, ജ്യോതിർഗണിതം, വാസ്തു, പെൻഡുലം, യോഗ കോഴ്‌സുകളുടെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706, 7561053549.
പരീക്ഷാ ഫീസ് അടയ്ക്കാം
സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം. പഠനകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിദ്യാർഥികളുടെ അപേക്ഷയുടെ വിവരങ്ങൾ സ്‌കോൾ-കേരള വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശേഷം മാർച്ച് 18ന് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.