തിരുവനന്തപുരം : വേട്ടമുക്ക് കട്ടച്ചൽ റോഡിൽ കെ.ആർ.ഡബ്‌ള്യു.എ 113 അനാമികയിൽ നടരാജൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: രാജശേഖരൻ, ശ്രീനിവാസൻ, രാജേശ്വരി. മരുമക്കൾ: സുചിത്ര, ലത, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
ഒാമനക്കുട്ടൻ നായർ
നേമം : ശാന്തിവിള സർവ്വോദയം റോഡ് ഗോകുലം എസ്.എ.ആർ.എ 254 ൽ പി. ഒാമനക്കുട്ടൻ നായർ (76) നിര്യാതനായി. ഭാര്യ: രത്‌നവല്ലിഅമ്മ. മക്കൾ: പരേതനായ ഗോപൻ, രതീഷ് ഒ.കെ. നായർ. മരുമക്കൾ: ദിവ്യ, ശരണ്യ. സഞ്ചയനം: 7ന് രാവിലെ 8ന്.
ചന്ദ്രബാലൻ
നരുവാമൂട് : പാറയടിത്തലയ്ക്കൽ വീട്ടിൽ പരേതരായ വലിയതുറ കുഴിവിളാകം വീട്ടിൽ ഉദയഭാനുവിന്റെയും പങ്കജാക്ഷിയുടെയും മകൻ ചന്ദ്രബാലൻ (രാജപ്പൻ, 68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷിമിന സി, ഷിജിൻ സി, രാഹുൽ സി. മരുമക്കൾ: ഷിജു സത്യൻ, അമൃത, വന്ദന കെ.ആർ. സഞ്ചയനം: 7ന് രാവിലെ 8.30ന്.
ദേവകിഅമ്മ
പാറ്റൂർ : ഇ.എം.എസ് നഗർ ടി.സി 18/311 പി.ആർ.എ 101 വലിയ വാഴപ്പണയിൽവീട്ടിൽ പരേതനായ കെ. ഗോപിനാഥൻനായരുടെ ഭാര്യ ജി. ദേവകിഅമ്മ (85) നിര്യാതയായി. മകൻ: കെ.ജി. രാജേന്ദ്രബാബു (രാജു). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.