pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിലുള്ള സ്വകാര്യ ബാറിൽ ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ 131.5 ലിറ്റർ മദ്യവുമായി നാലുപേരെ അറസ്റ്റുചെയ്‌തു. ബാർ ജീവനക്കാരായ ശശി (60), തങ്കദുരൈ (63), പ്രവീൺ (66), സ്വാമി എന്നിവരാണ് പിടിയിലായത്. കുളച്ചൽ എ.എസ്.പി വിശ്വേശ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പൊലീസ് കേസെടുത്തു.