
തിരുവനന്തപുരം: കൊവിൻ പോർട്ടലിലുണ്ടായ തകരാർ മൂലം കൊവിഡ് വാക്സിൻ രജിസ്ട്രേഷന് തടസം നേരിടുന്നു. തകരാർ പരിഹരിക്കാൻ നാല് ദിവസമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ വാക്സിനായുള്ള രജിസ്ട്രേഷൻ കൊവിൻ പോർട്ടലിലൂടെ മാത്രമേനടത്തനാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രജിസ്ട്രേഷന് ശ്രമിച്ചവരെല്ലാം വലഞ്ഞു. കൂടുതൽ പേർ ഒരുമിച്ച് രജിസ്റ്റർ ചെയ്തതാണ് തകരാറിലാകാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആശുപത്രികളിൽ രജിസ്ട്രേഷന് നീണ്ട ക്യൂവായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.