kifbi

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക് കള്ളം ആവർത്തിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിഫ്ബി 4 വർഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി 2017-18 ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. 16,000 കോടി മാത്രമാണ് സമാഹരിക്കാനായത്. ഇതിൽ തന്നെ കോടിക്കണക്കിനു രൂപ കിഫ്ബി ഇല്ലെങ്കിലും ലഭിക്കുമായിരുന്ന തുകയാണ്. 2021വരെ കേവലം 7294.61 കോടി രൂപയാണ് കിഫ്ബിക്ക് ചെലവഴിക്കാനായതെന്നും വിവരാവകാശ രേഖകളെ ഉദ്ധരിച്ച് മാത്യു പറഞ്ഞു. നിയമവിരുദ്ധമായാണ് മസാല ബോണ്ട് ഇറക്കിയതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു.