
വർക്കല:ഡോ.വി.സുനിൽരാജി രചിച്ച 'മക്കളുടെ ഹൃദയതാളം അറിയാൻ' എന്ന പുസ്തകം ഡോ.ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു.മികച്ച അദ്ധ്യാപകനുളള ദേശീയ അവാർഡ് നേടിയ ഫാദർ ജോർജ്ജ്മാത്യു കരൂർ പുസ്തകം ഏറ്റുവാങ്ങി.ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പുലിപ്പാറ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് പി.തങ്കമണി, പി.എം.എസ് കോളേജ് ഓഫ് ദന്തൽ സയൻസ് പ്രിൻസിപ്പൽ ഡോ.സുദീപ് ശരത്ചന്ദ്രൻ,ഡോ.ബൈജു.കെ.വി,കല്ലറഗോപൻ, സുനിൽ.സി.ഇ എന്നിവർ സംസാരിച്ചു.അൻസാർവർണ്ണന സ്വാഗതവും ഡോ.വി.സുനിൽരാജ് നന്ദിയും പറഞ്ഞു.