
തിരുവനന്തപുരം : കേരളസർവകലാശാല 6 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാത്തീയതി
ഫെബ്രുവരി 24 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി (2008 സ്‌കീം) ഹിസ്റ്ററി ഒഫ് ആർക്കിടെക്ച്ചർ - IV ന്റെ പരീക്ഷ 16 ന് നടത്തും.
പരീക്ഷാകേന്ദ്രം
19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.ബി.എ. (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.സംസ്‌കൃത കോളേജിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.കോളേജിലും
എത്തണം.
പ്രാക്ടിക്കൽ
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 8 മുതൽ ശ്രീസ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ കൈതപ്പറമ്പിൽ കെ.വി.വി.എസ്. കോളേജിൽ 5, 9 തീയതികളിൽ നടത്തും. ബി.എസ്.സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ - ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 10 നും വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 8, 9 തീയതികളിൽ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലും നടത്തും.
പരീക്ഷാഫീസ്
30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള തീയതി ദീർഘിപ്പിച്ചു. പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 12 വരെയും ഓൺലൈനായി അപക്ഷിക്കാം.
29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 5 വരെയും 150 രൂപ പിഴയോടെ മാർച്ച് 9 വരെയും 400 രൂപ പിഴയോടെ മാർച്ച് 12 വരെയും ഓൺലൈനായി അപേക്ഷിക്കാം.