thomas

തിരുവനന്തപുരം: കെ.എസ്. ഐ.ടി.ഐ.എല്ലിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ നിയമന ക്രമക്കേട് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പ്രകാരം നടപടി ഉണ്ടാവുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ശമ്പളത്തിനും മറ്രുമായി ചെലവഴിച്ച 16 ലക്ഷം രൂപ പി.ഡബ്ല്യു.സി തിരിച്ചുനൽകിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്ര് സെക്രട്ടറി എം.ശിവശങ്കൾ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരിൽ നിന്ന് തുല്യമായി ഈടാക്കണമെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്.