കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് 12ന് കൊടിയേറി 22ന് ആറാട്ടോടെ സമാപിക്കും. 12ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.30ന് അഭിഷേകം, മലർനൈവേദ്യം, 6ന് ഗുരുപൂജ. 6.15ന് പ്രഭാതപൂജ, 8ന് പന്തീരടി പൂജ, 10 .30നി മദ്ധ്യാഹ്ന പൂജ, 11.30ന് ഗുരുപൂജ, വൈകിട്ട് 6ന് പഞ്ചവാദ്യം. 7ന് ഗുരുപൂജ. 6 .35 നും 7 .15 നും മദ്ധ്യേ ക്ഷേത്ര തന്ത്രി സി .എസ്.സുദർശനൻ ചന്ദ്രമംഗലം തൃക്കൊടിയേറ്റ് കർമ്മം നിർവഹിക്കും. 8 മുതൽ കാഴ്ച ശ്രീബലി തുടർന്ന് സോപാന സംഗീതം പാണി.രാത്രി 8 .30 മുതൽ നൃത്തനൃത്യങ്ങൾ.13ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ നവകലശപൂജ. തുടർന്ന് അഭിക്ഷേകം. വൈകിട്ട് 5 .30മുതൽ കാഴ്ച ശ്രീബലി. തുടർന്ന് നൃത്തനൃത്യങ്ങൾ,7ന് ഗുരുപൂജ. 7.15 മുതൽ ഡോ .അജയൻ പനയറയുടെ പ്രഭാഷണം,14ന് പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 5 .30ന് നൃത്തനൃത്യങ്ങൾ. രാത്രി 7.15ന് എൻ.എസ്.സുമേഷ്‌കൃഷ്ണന്റെ പ്രഭാഷണം,15ന് വൈകിട്ട് 5 .30മുതൽ ഭക്തി ഗാനസുധ. 7.15ന് പട്ടം സുനിൽകുമാറിന്റെ പ്രഭാഷണം. 16ന് പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 5.30 മുതൽ ഭക്തി ഗാനാഞ്ജലി,രാത്രി 7.15ന് പ്രൊഫ .ആശാ.ജി. വക്കത്തിന്റെ പ്രഭാഷണം, 9 .30 മുതൽ മാർഗി അവതരിപ്പിക്കുന്ന കർണ്ണ ശപഥം കഥകളി, 17 ന് പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 5 .30ന് ഗാനമഞ്ജരി. രാത്രി 7 .15 ന് തോന്നയ്ക്കൽ മണികണ്ഠന്റെ പ്രഭാഷണം, 18 ന് ഓട്ടൻതുള്ളൽ. രാത്രി 7.15ന് വിനോദ് വൈശാഖിയുടെ പ്രഭാഷണം, 19 ന് വൈകിട്ട് 5 .30ന് സംഗീതാർച്ചന. രാത്രി 7 .15 ന് ഡോ. എം.എ .സിദ്ദിഖിന്റെ പ്രഭാഷണം,

20 ന് വൈകിട്ട് 5 .30 മുതൽ ബേബി മിഷാൾ നയിക്കുന്ന കുട്ടിഗാനമേള,രാത്രി 7 .15 മുതൽ അശോകൻ. സി.യുടെ പ്രഭാഷണം. രാത്രി 9 മുതൽ വെളിയം രാജേഷ് മാസ്റ്റർ അവതരിപ്പിക്കുന്ന ഡാൻസ്.പള്ളിവേട്ട ദിവസമായ 21 ന് രാവിലെ 8 ന് കുംഭാഭിഷേക ഘോഷയാത്ര, 9 ന് കുംഭാഭിഷേക ഘോഷയാത്ര തിരിച്ചെഴുന്നള്ളത്ത്. വൈകിട്ട് 4 .30 മുതൽ സ്പെഷ്യൽ നാദസ്വരം, 5 .30 മുതൽ സ്മിതശ്രീ അവതരിപ്പിക്കുന്ന ഡാൻസ്. 7 .15 ന് ഗിരീഷ് പുലിയൂർ നടത്തുന്ന പ്രഭാഷണം. രാത്രി ഒരുമണിമുതൽ പള്ളിവേട്ട പുറപ്പെടൽ. ആറാട്ട് ദിവസമായ 22 ന് ഉച്ചക്ക് 3 മണിമുതൽ സ്പെഷ്യൽ ചെണ്ടമേളം.3 .30 മുതൽ പഞ്ചവാദ്യം. 4 മണിമുതൽ സ്പെഷ്യൽ നാദസ്വരം.വൈകിട്ട് 5 .30 ന് ആറാട്ട് ഘോഷയാത്ര പുറപ്പെടൽ,രാത്രി 8 .05 നും 8 .45 നും മദ്ധ്യേ ആറാട്ട് . രാത്രി 7മുതൽ ഭക്തിഗാന സുധ. രാത്രി 9 മുതൽ വിൽപ്പാട്ട്. 9 .30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് . വെളുപ്പിന് 3നും 3 .30 നും ഇടയ്ക്ക് തൃക്കൊടിയിറക്ക്.