printing

തിരുവനന്തപുരം: കടലാസിന്റെ ക്ഷാമവും വിലവർദ്ധനയും അച്ചടിവ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും വിലവർദ്ധന പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലോക്ക്‌‌ഡൗണിന് ശേഷം അച്ചടിജോലികൾ കുറവായതിനാൽ പ്രിന്റിംഗ് പ്രസുകൾ ദുരിതത്തിലാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പറുണ്ടാക്കാൻ നടപടി വേണം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ മുഴുവൻ അച്ചടി ജോലികളും സംസ്ഥാനത്തുതന്നെ ചെയ്യണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രസിഡന്റ് വൈ. വിജയൻ, ഭാരവാഹികളായ ശ്രീകാര്യം ബാബു, അജിത് സൈമൺ, ബാലചന്ദ്രൻ, ജെ. ഭുവനേന്ദ്രൻ നായർ, ബി. അനിൽകുമാർ, എം.എം ഇസ്മായിൽ, ടി. വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.