cpo

തിരുവനന്തപുരം: റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) റാങ്ക് ഹോൾഡേഴ്സിന്റെ സമരം 26 ദിവസം പിന്നിട്ടു. ഇന്നലെ ഉദ്യോഗാർത്ഥികൾ രണ്ട് തവണ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തി. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും മരണംവരെ സമരം ചെയ്യാൻ തയാറാണെന്നും അവർ പറഞ്ഞു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും സി.പി.ഒ റാങ്ക് ഹോൾഡേഴ്സുമായി പല തവണ സർക്കാർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും സർക്കാർ പ്രതിനിധി തലത്തിൽ ചർച്ചയ്ക്കുള്ള സാദ്ധ്യയുണ്ടെന്നാണ് സൂചന.