t

തിരുവനന്തപുരം:സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനായി ദേവേന്ദ്രകുമാർ വർമ്മ ചുമതലയേറ്റു. സുരേന്ദ്രകുമാർ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.1986 ബാച്ച് കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന വനംവകുപ്പിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തിട്ടുള്ള ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ഡി.കെ.വർമ്മ. പാലക്കാട് ഡി.എഫ്.ഒ ആയാണ് സർവീസിൽ പ്രവേശിച്ചത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലെ ദാമോദർ വാലി കോർപറേഷൻ,നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ എന്നിവിടങ്ങളിൽ ചീഫ് വിജിലൻസ് ഓഫീസറായി ഡെപ്യൂട്ടേഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാറിലെ പാട്ന സ്വദേശിയാണ്. ഭാര്യ:ശിഖാ വർമ്മ. മക്കൾ:സ്വാതി വർമ,ശില്പ വർമ്മ.