kovalam

കോവളം: ശുദ്ധജലതടാകമായ വെള്ളായണിക്കായലിൽ കുളവാഴകൾ നിറയുന്നത് കുടിവെള്ളപദ്ധതികളുടെ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നു. കുളവാഴ നിറയുന്നതുകാരണം വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് കായലിലെ മത്സ്യസമ്പത്തിനെയും കാര്യമായി ബാധിക്കുന്നുണ്ട്. കായലിലൂടെ ഗതാഗതം ഇല്ലാത്തതിനാൽ കുളവാഴയ്ക്കു വളരാൻ അനുകൂലസാഹചര്യമാണ്. കായലിന്റെ പലഭാഗവും പായലും പുല്ലും വളർന്ന് മൂടപ്പെട്ട അവസ്ഥയിലാണ്. ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണി കായലിനെ സംരക്ഷിക്കാൻ അടിയന്തര നടപടിവേണമെന്ന് കായൽ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടുത്തിടെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ വെള്ളായണി കായൽ സംരക്ഷണത്തിനും ടൂറിസം വികസനത്തിനും 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളാർ, പൂങ്കുളം, പുഞ്ചക്കരി തുടങ്ങിയ കോർപറേഷൻ വാർഡുകൾ, വെങ്ങാനൂർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത്, കോവളം ടൂറിസം മേഖല, വിഴിഞ്ഞം പദ്ധതി പ്രദേശം എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി. കായലിന്റെ ജലസ്രോതസായ മുപ്പതിലേറെ കനാലുകളിൽ ഭൂരിഭാഗവും ഒഴുക്ക് നിലച്ച അവസ്ഥയിലായതും വെള്ളായണിക്കായലിന് തിരിച്ചടിയാണ്. കായലിനെ സംരക്ഷിക്കാൻ വിനോദസഞ്ചാര, ജലസേചന വകുപ്പുകൾ സ്വസ്‌തി ഫൗണ്ടേഷനുമായി സഹകരിച്ച് രണ്ടുവർഷം മുമ്പ് ജനകീയയജ്ഞം സംഘടിപ്പിച്ചിരുന്നു. കായലിലെ കുളവാഴ ഉടൻ നീക്കംചെയ്യാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം.

അപൂർവ കലവറയായ കായൽ

182​ ​ഇ​നം​ ​സ​സ്യ​ങ്ങ​ൾ, 152​ ​ഇ​നം​ ​പ​ക്ഷി​ക​ൾ,​ 42​ ​ഇ​നം​ ​മീ​നു​ക​ൾ,​ ​ആ​റി​നം​ ​ഉ​ഭ​യ​ജീ​വി​ക​ൾ,​ 9​ ​ഇ​നം​ ​ഉ​ര​ഗ​ങ്ങ​ൾ,10​ ​ഇ​നം​ ​സ​സ്ത​നി​ക​ൾ,​ 60​ ​ഇ​നം​ ​ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ,​ 25​ ​ഇ​നം​ ​തു​മ്പി​ക​ൾ,​ ​കാ​യ​ലി​ലും​ ​ക​ര​യി​ലു​മാ​യി​ 20​ ​ഇ​നം​ ​പ്രാ​ണി​ക​ൾ,18​ ​ഇ​നം​ ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ എന്നിവയാണ് ​വെ​ള്ളാ​യ​ണി​ ​കാ​യ​ലി​ലും​ ​ചു​റ്റു​മു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​കാ​ണു​ന്ന​ത്.​ ​രു​ചി​യേ​റി​യ​ ​നാട്ടു​മീ​നു​ക​ളു​ടെ​ ​അപൂ​ർ​വ​ ​ക​ല​വ​റ​യാ​ണ് വെ​ള്ളാ​യ​ണിക്കാ​യ​ൽ. വലിപ്പമുള്ള കൊക്കുകളുടെ വിഭാഗത്തിലുള്ള വർണക്കൊക്ക്, വെള്ളനിറത്തിലുളള ഐബീസ്, കരിവാരക്കുരുവി എന്നിവയും ഇവിടെയുണ്ട്. വെള്ളായണിക്കായലിന്റെ പുഞ്ചക്കരിഭാഗത്താണ് ദേശാടന പക്ഷികളും വിവിധയിനം നാട്ടുപക്ഷികളും കാണപ്പെടുന്നത്. തണ്ണീർത്തടമായതിനാൽ ഇവിടെ ആവാസമാക്കിയിട്ടുള്ളവയിലേറെയും നീർപക്ഷികളാണ്. യൂറോപ്പ്, സൈബീരിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാലൻ എരണ്ട, വരി എരണ്ട, ചൂളൻ എരണ്ട, നീർക്കാടകൾ, പുള്ളിത്താറാവ് എന്നിവയുമുണ്ട്.


 ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട്

7 പമ്പിംഗ് സ്റ്റേഷനുകൾ

 കുടിവെള്ളപദ്ധതിക്ക് പ്രതിദിനം

വേണ്ടത് 21 ദശലക്ഷത്തിലധികം ലിറ്റർ

 കായലിന്റെ വിസ്‌തൃതി - 450 ഏക്കർ

ബന്ധപ്പെട്ട വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും അഭിപ്രായം തേടും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ – സാംസ്‌കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കായൽ സംരക്ഷണസമിതികൾ തുടങ്ങിയവയുടെ സഹകരണത്തോടെ വെള്ളായണി കായലിനെ സംരക്ഷിക്കാൻ നടപടിയെടുക്കും

മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ,​ പ്രസിഡന്റ്,

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്‌