1

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം കമുകിൻകോട് ശാഖയിൽ നടന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ കുമാർ, വാർഡ് മെമ്പർമാരായ അഞ്ചു, കെ.എസ്. നിർമ്മല കുമാരി, സി.കെ. സുധാമണി എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. എസ്.എൻ ട്രസ്റ്റ് മെബർ വൈ.എസ്. കുമാർ, ശാഖാ വൈസ് പ്രസിഡന്റ് എസ്.എസ്. പ്രകാശ്, യൂണിയൻ വനിതാസംഘം സെക്രട്ടറി ജയകുമാരി, ശാഖ വനിതാ സംഘം പ്രസിഡന്റ് അജിത കുമാരി, സെക്രട്ടറി സുമ, ട്രഷറർ ഷാന സജിത്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.എം. ബിനു, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം അനൂപ് കിഷോർ, ശാഖ കമ്മിറ്റി അംഗങ്ങളായ ജി. സോമൻ, അജികുമാർ, ഹരിപ്രസാദ്, അരുൺ കുമാർ, അജികുമാർ, മുൻ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സ്വരൂപ് ചന്ദ്രൻ, മുൻ ശാഖ പ്രസിഡന്റ് ഡോ. ശ്രീരഞ്ജൻ, മുൻ ശാഖ സെക്രട്ടറി സത്യനേശൻ, ഗുരുമന്ദിരം പൂജാരി ഷാജി ബോസ്, സാബു കുമാർ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ സ്വാഗതവും യൂണിയൻ പ്രതിനിധി അരുൺ കിഷോർ നന്ദിയും പറഞ്ഞു.