gs

തിരുവനന്തപുരം: പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം 7ന് വൈകിട്ട് നാലിന് പി.ഡബ്ളിയു.ഡി ചീഫ് എൻജിനിയർ ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഉദ്ഘാടനചടങ്ങുകളുണ്ടാകില്ല. പക്ഷേ മന്ത്രി പാലം അന്ന് നേരിട്ട് സന്ദർശിക്കും. ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റും വ്യാഴാഴ്ച ഡി.എം.ആർ.സിയിൽ നിന്നും ലഭിച്ചു. പണി പൂർത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങൾ ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവുണ്ട്. അതും ഉടൻ പൂർത്തിയാക്കും. 22.68കോടി രൂപ ചെലവു കണക്കാക്കിയ പുനർനിർമ്മാണത്തിന് 8 മാസക്കാലയളവു നൽകിയിരുന്നെങ്കിലും കരാർ കമ്പനി അഞ്ചര മാസത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിച്ചു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.