
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന സർക്കാർ വിഹിതമായ 848.37 കോടി രൂപ കിഫ്ബി എൻ.എച്ച്.എ.ഐയ്ക്ക് കൈമാറി.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എൻ.എച്ച് 66 ന്റെ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന വിഹിതമാണ്. സർക്കാർ കിഫ്ബി വഴിയാണ് ഈ തുക കണ്ടെത്തിയത്. നാഷണൽ ഹൈവേ അതോറിട്ടി ചീഫ് എൻജിനീയർ കിഫ്ബിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നൽകിയ അപേക്ഷയെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിറ്റി ബ്രാഞ്ചിലുള്ള അക്കൗണ്ട് വഴി പണം കൈമാറിയത്.