
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മുൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷയും നടക്കാവ് ഗവ.വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായിരുന്ന വെസ്റ്റ്ഹിൽ 'ഭാവന"യിൽ വി.എൻ. ഭാനുമതി (89) നിര്യാതയായി. സ്വാതന്ത്രസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന എ.ഗോപാലൻകുട്ടി മേനോന്റെ ഭാര്യയാണ്. രണ്ടു തവണ കൗൺസിലറായിരുന്നു.
മക്കൾ: വി.എൻ.ജയഗോപാൽ (മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ), വി.എൻ.ജയന്തി (റിട്ട.യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ്). മരുമക്കൾ: പരേതനായ പി.കെ. രവീന്ദ്രൻ (യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ്), പി.കെ.ലത. സഹോദരങ്ങൾ: വി.എൻ.സുകുമാരൻ, വി.എൻ.ശ്രീധരൻ, വി.എൻ.വേണുഗോപാൽ, വി.എൻ.തങ്കമണി, വി.എൻ.വിദ്യാവതി, പരേതയായ വി.എൻ. ലീലാവതി.