
തൃപ്പൂണിത്തുറ: ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു. വടക്കേക്കോട്ട ശ്രീശൈലത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലേഷ് എസ്. നായരുടെ മകൻ ആദിത്യൻ കൃഷ്ണനാണ് (14) ദാരുണമായി മരിച്ചത്.
കുമ്പളം ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ സൈക്കിളിൽ പോകുമ്പോൾ എൻ.എഫ് ഗേറ്റ് അപ്പാർട്ട്മെന്റിന് സമീപമായിരുന്നു അപകടം. കല്ലിൽ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം തൃപ്പൂണിത്തുറ പൊലീസ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് ഉച്ചയോടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: രഞ്ജു. സഹോദരി: അഞ്ജലി.