
കൊടകര: വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ മറ്റത്തൂർ വനമേഖലയിൽ നിന്നും ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ട് പേരെ വനപാലകർ പിടികൂടി. തമിഴ്‌നാട് സേലം സ്വദേശികളായ ജയരാമൻ (37), തങ്കരാജൻ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ചന്ദനം മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, വട്ടവാൾ, ചെത്തി ഒരുക്കിയ ചന്ദന കാതൽ എന്നിവ പിടിച്ചെടുത്തു.
മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള ചന്ദന മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായ ഇരുവരും. ചന്ദനം മുറിച്ചു കടത്താൻ ഒത്താശ ചെയ്തു കൊടുക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇവരെ പിടികൂടുമെന്നും വനപാലകർ പറഞ്ഞു.
ഡി.എഫ്.ഒ: ബുദ് ധമജുംദാർ, റേഞ്ച് ഓഫീസർ എ. വിജിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. വിശ്വനാഥൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ഗിരിഷ്, എം.ജെ. ലിജോ, കെ.എസ്. സന്തോഷ്, എം.സി. ഷിനത, കെ.ജെ. ജിൻഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.