sudha

കിളിമാനൂർ: കെടാമംഗലം സദാനന്ദൻ കലാ സാംസ്കാരിക വേദിയുടെ പ്രഥമ കഥാപ്രസംഗ പരിപോഷണ പുരസ്കാരം മുത്താന സുധാകരന്. കഴിഞ്ഞ മുപ്പത് വർഷത്തെ സമഗ്ര സംഭാവനകൾക്കാണ്‌ പുരസ്കാരം. മികച്ച കഥാപ്രസംഗ പരിപോഷകനുള്ള 2013, 2014 വർഷങ്ങളിലെ വി. സാംബ ശിവൻ പുരസ്കാരം, 2014ലെ കൊല്ലം ഇരവി ഗ്രന്ഥശാലയുടെ വി.വി. കുട്ടി പുരസ്കാരം, നാടൻ കലാപഠനകേന്ദ്രം കല്ലമ്പലത്തിന്റെ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 25,000 രൂപയും, പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഏപ്രിലിൽ വടക്കൻ പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.