vs

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജനറൽ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സിനെടുത്തു. മകൻ അരുൺകുമാറിനൊപ്പമാണെത്തിയത്. വാക്‌സിൻ സ്വീകരിച്ച് അരമണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ച ദിവസമാണിതെന്ന് വി.എസ് ഫേസ് ബുക്കിൽ കുറിച്ചു. രാവിലെ ഒമ്പതരയ്ക്ക് ജനറൽ ആശുപത്രിയിൽ ചെന്ന് കൊവിഡ് വാക്സിനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ കരുതലോടെ നമുക്ക് മുന്നേറാമെന്ന് കുറിപ്പിൽ പറയുന്നു.