
ബാലരാമപുരം:ദേശീയ ജൻ ഔഷധി ദിനത്തോട് അനുബന്ധിച്ച് ഉച്ചക്കട ജൻ ഔഷധി ഷോപ്പിന്റെ സഹകരണത്തോടെ സിസിലിപുരം പുനർജനി പുനരധിവാസ കേന്ദ്രത്തിൽ ഫ്രാബ്സിന്റെയും,മലയാളം കൾച്ചറൽ ഫോറം ബാലരാമപുരം മേഖലയുടെയും നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ബാലരാമപുരം സി.ഐ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം.പി.അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു.പി.ആർ.ഒ എസ്. ബിജു,പുനർജനി പുനരധിവാസ കേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരം,ബാലരാമപുരം പന്മനാഭാ ഹോട്ടൽ ഡി.ജി.എം ഗിരീഷ് കുമാർ,മാനേജർ കിരൺ ശശി,ജൻ ഔഷധി മാനേജർ ഹരിജിത്,രാജേഷ് ആർ,പുന്നക്കുളം ഗവ.ഫാമിലി ഹെൽത്ത് സെന്റർ ഡോക്ടർ രേഷ്മ ഡേവിഡ്,മലയാളം കൾച്ചറൽ ഫോറം കേരള ബാലരാമപുരം മേഖല പ്രസിഡന്റ് പ്രവീൺ പാതിരിയോട്,സെക്രട്ടറി രാഹുൽ രാമപുരം,സജാത് ഐത്തിയൂർ, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
caption ഉച്ചക്കട ജൻ ഔഷധി ഷോപ്പിന്റെ സഹകരണത്തോടെ സിസിലിപുരം പുനർജനി പുനരധിവാസ കേന്ദ്രത്തിൽ ഫ്രാബ്സിന്റെയും, മലയാളം കൾച്ചറൽ ഫോറം ബാലരാമപുരം മേഖലയുടെയും നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് മുതിർന്ന പൗരൻമാരെ ബാലരാമപുരം സി.ഐ മനോജ് കുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു