
തിരുവനന്തപുരം: പത്താംതരം പ്രാഥമിക പൊതുപരീക്ഷയ്ക്ക് പിന്നാലെ പി.എസ്.സി നടത്തുന്ന ആദ്യത്തെ ബിരുദതല പ്രാഥമിക പരീക്ഷ മേയിൽ നടക്കും. ആകെ 36 തസ്തികകളിലേക്കായി മാർച്ച് 14 വരെ നടക്കുന്ന കൺഫർമേഷൻ നടപടികൾ പൂർത്തിയായാൽ പരീക്ഷാതീയതി പ്രഖ്യാപിക്കും. മേയ് 22 ന് പരീക്ഷ നടത്താനാണ് ശ്രമം. കൺഫർമേഷൻ പൂർത്തിയായശേഷം പരീക്ഷാ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.
ബിരുദം യോഗ്യതയുള്ള പരീക്ഷകളിൽ സാധാരണയായി ഇംഗ്ലീഷിലാണ് ചോദ്യപേപ്പറെങ്കിൽ ഇക്കുറി മലയാളം, തമിഴ്, കന്നഡഭാഷകളിൽ കൂടി ഉണ്ടാകും. ഏതു ഭാഷയിലാണ് ചോദ്യപേപ്പർ വേണ്ടതെന്ന് കൺഫർമേഷൻ സമയത്ത് അറിയിക്കണം. 36 തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷയിൽ വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിച്ചവർ ഓരോന്നിനും പ്രത്യേകമായി കൺഫർമേഷൻ നൽകണം.
കയർ തൊഴിലാളിക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചു
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ വിഹിതം 20രൂപയായി വർദ്ധിപ്പിച്ചതായി കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സ്ഥിര ഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ളവർ പങ്കെടുക്കേണ്ട
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് തപാൽവോട്ട് അനുവദിക്കുന്നതിനുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ 18 വയസ് പൂർത്തിയാകാത്തവരും നിലവിൽ സ്ഥായിയായ ഡിസെബിലിറ്റി സർട്ടിഫിക്കറ്റോ ഐഡന്റിറ്റി കാർഡോ ഉള്ളവരും പങ്കെടുക്കേണ്ടതില്ലെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ അറിയിച്ചു.
സാങ്കേതിക സർവകലാശാല മാറ്റിവച്ച പരീക്ഷ 15 ന്
തിരുവനന്തപുരം: മാർച്ച് 2 ന് നടത്തേണ്ടിയിരുന്ന സാങ്കേതിക സർവകലാശാല പരീക്ഷകൾ 15 ന് നടക്കും. ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കുന്ന എല്ലാ യു.ജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂർത്തിയാക്കാത്ത സാഹചര്യമുള്ളതിനാൽ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര (എം.ബി.എ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ലാറ്ററൽ എൻട്രി മൂന്നാം സെമസ്റ്റർ (റഗുലർ) പരീക്ഷകളും ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
ഒഫിഷ്യൽ ട്രാൻസ്ക്രിപ്ടിനായി ഇനി പോർട്ടലിലൂടെ അപേക്ഷിക്കാം. ഇത് 8 മുതൽ ലഭ്യമാകും.
വെസ് (കാനഡ) മുഖേന യോഗ്യത നിർണയം നടത്താൻ ആഗ്രഹിക്കുന്നവർക്കും പോർട്ടൽ വഴി ഒഫിഷ്യൽ ട്രാൻസ്ക്രിപ്ടിന് അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്റുകൾക്ക് soexam@ktu.edu.in ലേക്ക് അപേക്ഷകൾ അയയ്ക്കാം.
കേരളസർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ് സി. (2018 അഡ്മിഷൻ റഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സിചാൻസ് 2013 അഡ്മിഷൻ) ബയോകെമിസ്ട്രി,പോളിമർ കെമിസ്ട്രി, മൈക്രോബയോളജി വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 16, 12, 16 തീയതികൾ മുതൽ അതതുകോളേജുകളിൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതൽ 18 വരെ അതതുകേന്ദ്രങ്ങളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ.മ്യൂസിക് (എഫ്.ഡി.പി.) - (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2016 & 2017 അഡ്മിഷൻ,മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ബി.കോം. ആന്വൽ (പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.