
കിളിമാനൂർ: റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ടീച്ച പ്രതി അറസ്റ്റിൽ. പോത്തൻകോട് നന്നാട്ടുകാവ് ആഴാകോണം ബി.ബി.എസ് ഭവനിൽ ശ്രീജിത്ത് (24) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നഗരൂർ സ്വദേശി സൂരജ് കിളിമാനൂർ ഡൗൺ ഹാളിന് സമീപം സ്കൂട്ടർ പാർക്കു ചെയ്ത് സമീപത്തെ എ.ടി.എമ്മിൽ പോയ തക്കത്തിന്, സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നു. സൂരജ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും വാഹന പരിശോധന കർശനമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെങ്കിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. ഐ.എസ്.എച്ച്.ഒ സനൂജിന്റെ നിർദേശപ്രകാരം എസ്.ഐ ടി.ജെ. ജയേഷ്, ജൂനിയർ എസ്.ഐ സരിത, ഗ്രേഡ് എസ്.ഐ മാരായ സവാദ് ഖാൻ, സുരേഷ് കുമാർ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ റിയാസ്, സി.പി.ഒ മാരായ രജിത്ത്, സുജിത്ത്, വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.