l

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർബ്രിഡ്ജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ജയപ്രകാശ് നാരായണൻ പ്രതിമയുടെ പതിനാറാമത് സ്ഥാപക വാർഷികാഘോഷം ജയപ്രകാശ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു. ജയപ്രകാശ് നാരായണൻ പ്രതിമയിൽ ഹാരാർപ്പണം നടത്തി മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദിയുടെ കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് സ്റ്റഡി സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. കവി താണുവനാചാരി,
അഡ്വ. ഫിറോസ് ലാൽ, രാധാബാബു, മീനമ്പലം സുധീർ, കരവാരം കെ. അനിരുദ്ധൻ, കായിക്കര വിപിൻ ചന്ദ്രപാൽ, സന്തോഷ്‌ പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.